---
title: "കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോമാറ്റിക്ക് ബയോകെമിസ്റ്ററി ലാബ് തുടങ്ങി"
english_title: "Automatic biochemistry lab launched at Kunnothparamba Family Health Center"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/320594/Automatic biochemistry lab launched at Kunnothparamba Family Health Center"
published_at: "2025-10-14T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee606ac4da8_1000936580.jpg"
keywords: []
---

# കുന്നോത്ത്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓട്ടോമാറ്റിക്ക് ബയോകെമിസ്റ്ററി ലാബ് തുടങ്ങി

> **Lead Summary:** ചെണ്ടയാട് നിള്ളങ്ങലിലെ കുന്നോത്ത്പറമ്പ് കുടുംബാരോഗ്യത്തിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബയോകെമിസ്റ്ററി ലാബ് കെ.പി.മോഹനൻ

## Article Content

ചെണ്ടയാട് നിള്ളങ്ങലിലെ കുന്നോത്ത്പറമ്പ് കുടുംബാരോഗ്യത്തിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബയോകെമിസ്റ്ററി ലാബ് കെ.പി.മോഹനൻ

എംഎൽഎ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായുള്ള കളിസ്ഥലം,

ഐസിടിസി ജ്യോതിസ് കേന്ദ്രം, ഇ- ഹെൽത്ത് യുഎച്ച്ഐഡി കാർഡ് വിതരണം എന്നിവയുടെയും ഉദ്ഘാടനം

എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്

കെ. ലത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഉഷ രയരോത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. മഹിജ , വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.പി. അനിത, വാർഡ് മെമ്പർമാരായ ജിഷ , ജനകരാജ്,

എച്ച്എംസി മെമ്പർമാരായ

കരുവാങ്കണ്ടി ബാലൻ, പ്രജീഷ്

പൊന്നത്ത്, പി.വി. ജയാനന്ദൻ, കെ.മുകുന്ദൻ മാസ്റ്റർ,മൊയ്തു പത്തായത്തിൽ, ഡോ: രശ്മി മാത്യു, ഡോ:വി.പി. ഷൈന, എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ

ദീക്ഷിത് ശശിധരൻ സ്വാഗതവും ഡോ : ബീന

നന്ദിയും പറഞ്ഞു. പ്രശസ്ത സേവനത്തിന് ശേഷം സ്ഥലം മാറിപോകുന്ന ജീവനക്കാർക്കുള്ള ഉപഹാരവുംഎംഎൽഎ നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/320594/Automatic biochemistry lab launched at Kunnothparamba Family Health Center)